ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. രണ്ടു പേരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധീരജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം. കാമ്പസില്‍ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോഴാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് അക്രമം നടന്നത്. കുത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

