നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം മതിലും തകര്‍ത്തു

താമരശ്ശേരി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം മതിലും തകര്‍ത്തു. താമരശ്ശേരി മിനി ബൈപ്പാസില്‍ ഭജന ഭജനമഠത്തിന് മുന്‍വശത്തായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം ഭജനമഠത്തിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ മുറിഞ്ഞു തൂങ്ങി. ആളപായമില്ല.

