കോവിഡ് അവലോകന യോഗം ചേര്‍ന്നു

കോഴിക്കോട്: ജില്ലാതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വ്യാപനം മൂലമുണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടുന്നതിനുള്ള ആസൂത്രണങ്ങള്‍ക്കുമായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പ് തലവന്മാരുടെയും ആര്‍ആര്‍ടി പ്രതിനിധികളുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.

ആശുപത്രി സജ്ജീകരണങ്ങള്‍, ബെഡുകളുടെ എണ്ണം, ഓക്സിജന്‍ ലഭ്യത, എഫ്എല്‍ടിസികള്‍, മനുഷ്യ വിഭവശേഷി തുടങ്ങിയവ വിലയിരുത്തുകയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സബ് കലക്ടര്‍ വി.ചെല്‍സസിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ മറ്റു വകുപ്പ് തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

