ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ഇടുക്കി: പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മുഖ്യപ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ സുഹൃത്ത് ജെറിന്‍ ജോജോയാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതിതകളുണ്ടെന്നും കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ആറ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് പുറത്ത് നിന്നും എത്തിയതായാണ് വിവരം.

