നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന കേസിലും നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറി.

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. തന്റെ കൈവശമുള്ള ഫോണ്‍ റിക്കോര്‍ഡുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംവിധായകന്‍ അന്വേഷണ സംഘത്തിന് നല്‍കി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി.

