ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി ദുബൈയില്‍ മരിച്ചു


ദുബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി ദുബൈയില്‍ മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് തിരുമംഗലത്ത് സുനീബ്(31) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.

തിരുമംഗലത്തെ അബൂബക്കര്‍-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ ജാസ്മിന്‍ ദുബൈയില്‍ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സുനീബ് പിന്നീട് ദുബൈയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


