Naattuvaartha

News Portal Breaking News kerala, kozhikkode,

സംസ്ഥാനത്തെ വ്യാപക പരിശോധനയില്‍ 13032 ഗുണ്ടകള്‍ അറസ്റ്റിലായി

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപക പരിശോധനയില്‍ അറസ്റ്റിലായത് 13032 ഗുണ്ടകള്‍. ഗുണ്ടാ നിയമപ്രകാരം 250 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 9 വരെയുള്ള കണക്കാണിത്. 16680 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് തിരുവനന്തപുരം റൂറലില്‍ 1506 പേര്‍ക്കെതിരെയാണ്.

ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 എണ്ണം. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!