ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്സലന്‍സ് പുരസ്‌കാര സമര്‍പ്പിച്ചു

പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്സലന്‍സ് പുരസ്‌കാര സമര്‍പ്പിച്ചു. പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ കേരള സ്റ്റേറ്റ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മികച്ച പാലിയേറ്റീവ് പ്രവര്‍ത്തക കാനത്തില്‍ ജമീല എം എല്‍ എക്ക് സാന്ത്വന പരിചരണ രംഗത്തെ മികവിന് അവാര്‍ഡ് കൈമാറി. സാന്ത്വന പരിചരണ രംഗത്ത് നടപ്പാക്കിയ മികവാര്‍ന്ന പദ്ധതികള്‍, വിവിധ സംഘടനകളെ ഏകോപിപ്പിച്ച് കിടപ്പ് രോഗികള്‍ക്കും പാവപ്പെട്ട വയോധികര്‍ക്കും മുടക്കമില്ലാതെ നല്‍കുന്ന സഹായം, ജനപ്രതിനിധിയെന്ന തിരക്കിനടയിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറുന്ന മാതൃകാ പ്രവ്യത്തി പരിഗണിച്ചാണ് പുരസ്‌കാരം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് മായാദേവി, സാഹിത്യ പുരസ്‌കാരം ഡോ. കല സജീവന്‍ തൃശ്ശൂര്‍, മികച്ച സ്വയംസംരംഭക പ്രമീള സക്കറിയ ഏറണാകുളം, സഹജീവി സ്‌നേഹം ശോഭനാ നായര്‍(കാഞ്ഞങ്ങാട്), സംഗീതം രജനി പ്രവീണ്‍ കോഴിക്കോട്, നൃത്തം സിത്താര ബാലകൃഷ്ണന്‍ തിരുവനന്തപുരം എന്നിവര്‍ ആവാര്‍ഡ് ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന, മുന്‍ എം എല്‍ എ. എ കെ പത്മനാഭന്‍, വിനോദന്‍ തയ്യില്‍ നെസ്റ്റോ കോഴിക്കോട്, രാജന്‍ മരുതേരി, സി പി അസീസ് മാസ്റ്റര്‍, പി ബാലന്‍ അടിയോടി, കെ പി ആലിക്കുട്ടി, കെ ലോഹ്യ, ജയകൃഷ്ണന്‍ നോവ, സി കെ ചന്ദ്രന്‍ ,ഷഫീഖ് ദിയ ഗോള്‍ഡ്, പി കെ എം ബാലകൃഷ്ണന്‍, നടന്‍മുഹമ്മദ് പേരാമ്പ്ര, ദേവരാജ് കന്നാട്ടി സെക്രട്ടറി പ്രസ് ക്ലബ്ബ് പേരാമ്പ്ര, വി ശ്രീനി, ഗംഗാധരന്‍ കൂത്താളി എന്നിവര്‍ പ്രസംഗിച്ചു. പത്രവായനമത്സര വിജയികള്‍ക്ക് എം എല്‍ എ കാനത്തില്‍ ജമീല സമ്മാനം നല്‍കി.ഇ.എം.ബാബു സ്വാഗതവും റഷീദ് മുതുകാട് നന്ദിയും പറഞ്ഞു.
