‘നിഴലിനെ ഓടിക്കുന്ന വിദ്യ’ കെ എം റഷീദിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ എം റഷീദിന്റെ ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന കവിതാ സമാഹാരം യു കെ കുമാരന്‍ പ്രകാശനം ചെയ്തു. പി കെ പാറക്കടവ് ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തകന്‍ സര്‍ഗാത്മക ജീവിതത്തിലേക്ക് പോവുമ്പോള്‍ പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് യു.കെ.കുമാരന്‍ പറഞ്ഞു. കടം വാങ്ങിയ ദര്‍ശനങ്ങളില്‍ നിന്നല്ല ചുറ്റുപാടുകളില്‍ നിന്നാണ് റഷീദ് ആത്മീയ വെളിച്ചമുള്ള വരികള്‍ സ്വീകരിച്ചതെന്ന് പി കെ പാറക്കടവ് പറഞ്ഞു.

കോഴിക്കോട് സബ് ജഡ്ജി എം പി ഷൈജല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമം റിക്രിയേഷന്‍ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹ്‌മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. 63 കവിതകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം കോട്ടയം നാഷനല്‍ ബുക്സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്. പി രാമനാണ് അവതാരിക. മോഹനകൃഷ്ണന്‍ കാലടി, പി പി ശ്രീധരനുണ്ണി എന്നിവരുടെ പഠനവും കമിതാ മുഖോപാധ്യായയുടെ ചിത്രീകരണവും പുസ്തകത്തിലുണ്ട്.

