കട്ടിപ്പാറയില്‍ കോണ്‍ഗ്രസ്സ് 137 രൂപ ചാലഞ്ച് ഉദ്ഘാടനം

കട്ടിപ്പാറ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ചു കെ പി സി സി അഹ്വാനം ചെയ്ത പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന 137 രൂപ ചാലഞ്ചിന്റെ മണ്ഡല തല ഉദ്ഘാടനം കട്ടിപ്പാറ വ്യാപാര ഭവനില്‍ ജോമോന്‍ കട്ടിപ്പാറയില്‍ നിന്ന് 137 രൂപ ബ്ബോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ഹംസ ഹാജി ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അനില്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രേംജി ജെയിംസ്, സി കെ സി അസൈനാര്‍, മുഹമ്മദ് റിഫായത്ത്, അഹമ്മദ്കുട്ടി മാസ്റ്റര്‍, ബാബു വി പി, ബാബു മാസ്റ്റര്‍, ബെന്നി ടി ജോസഫ്, സദാനന്ദന്‍ പി കെ, കെ ആര്‍ മനോജ്, വീനിദ് വേനക്കാവ് വിജീഷ് കീഴഞ്ചേരി എന്നിവര്‍ സംസാരിച്ചു.

