Naattuvaartha

News Portal Breaking News kerala, kozhikkode,

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അന്‍വര്‍ഷാ അറസ്റ്റില്‍. കഴിഞ്ഞ മാസം 27. ന് കായംകുളം ബിവറേജ് ഷോപ്പിന് മുന്‍പില്‍ വെച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ താമസിച്ചു വരുന്ന അന്‍വര്‍ ഷായെ (22) ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്‍വര്‍ഷാ കായംകുളം പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!