റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടി പി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടി പി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. എം ഡി എം എയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവര്‍ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് നടപടി.

