റിസര്‍ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗവണ്‍മെന്റ് കോളജില്‍ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റിസര്‍ച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വൈ സി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിനിയന്‍ റിസര്‍ച്ച് ഫെലോ റഷാദ് ശില്‍പശാലക്ക് നേതൃത്വം നല്‍കി.

കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് എ, റിസര്‍ച്ച് സൂപ്പര്‍വൈസര്‍ ഡോ. ജുബൈര്‍ ടി, ഐക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ. സുമ, NAAC കോര്‍ഡിനേറ്റര്‍ ഡോ. ഷബീര്‍ കെ പി, റിസര്‍ച്ച് ഫോറം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് പി ആര്‍, പ്രോഗ്രാം കണ്‍വീനര്‍, ഷഫീഖ് എ ടി. എന്നിവര്‍ സംസാരിച്ചു.

