ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു

കൊട്ടാരക്കര: ചിരട്ടക്കോണത്ത് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു. കൊക്കാട് സ്വദേശി മനോജാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ജയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കൊള്ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടുവന്ന ടിപ്പര്‍ ചിരട്ടക്കോണം ജഗ്ഷനില്‍ വെച്ച് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വാളകം പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ടിപ്പറിനടിയില്‍ പെട്ട മനോജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പര്‍ ഡ്രൈവറെയും വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

