ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ചു; രക്ഷിതാക്കളുടെ പേരില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു


ബാലുശ്ശേരി: ഡ്രൈവിങ് ലൈസന്‍സില്ലാതെ ബൈക്കോടിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പേരില്‍ ബാലുശ്ശേരി പോലീസ് കേസെടുക്കുകയും ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാതെയും ലൈസന്‍സില്ലാതെയും ബൈക്കുകളുമായി കറങ്ങിയ നാലു വിദ്യാര്‍ഥികളാണ് മോട്ടോര്‍ ഡ്രൈവ് പരിശോധനയില്‍ പിടിയിലായത്. ബൈക്കുകളുടെ ആര്‍ സി ഓണര്‍മാരായ രക്ഷിതാക്കളുടെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ 199-എ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കേസാണിത്. നാലു വര്‍ഷത്തേക്ക് ഇവരുടെ ഡ്രൈവിങ് ലൈസന്‍സും 12 മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും. വാഹനമോടിച്ച വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 25 വയസ്സിലേക്ക് നീട്ടുകയും ചെയ്യും. ബാലുശ്ശേരി എസ് എച്ച് ഒ. എം കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


