മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കണം; എം ഇ എസ്

താമരശ്ശേരി: മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കണമെന്ന് എം ഇ എസ് താമരശ്ശേരി താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. എം ഇ എസ് ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി.

എം ഇ എസ് താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ 2022-25 വര്‍ഷത്തെ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എ ടി എം അഷ്റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് പി ടി ആസാദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആര്‍ കെ ഷാഫി, ഒ കെ അഷ്റഫ്, സി കെ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് കമ്മറ്റി പുതിയ ഭാരവാഹികളായി എ സി അബ്ദുല്‍ അസീസ്(പ്രസിഡന്റ്) ടി കെ അത്തിയത്ത്(സെക്രട്ടറി), പി എ അബ്ദുറഹ്‌മാന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

