മുക്കത്ത് വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിനശിച്ചു

മുക്കം: മുക്കത്ത് വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിനശിച്ചു. കയ്യിട്ടാപോയില്‍ പാലക്കുന്നത്ത് ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഫ്രിഡ്ജ് കത്തുന്നതായി കണ്ടത്.

തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും ഫ്രിഡ്ജ് കത്തി നശിച്ചിരുന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.

അഞ്ചു വര്‍ഷം പഴക്കമുള ഫ്രിഡ്ജാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
