വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മൈസൂരുവില്‍ ഒളിവില്‍ പോയിരുന്ന സനല്‍ ആണ് പിടിയിലായത്. പ്രതിയെ സഹോദരന്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. പുതുപ്പരിയാരം പ്രതീക്ഷ പ്രതീക്ഷ നഗറില്‍ ചന്ദ്രന്‍(64), ദേവിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


1 thought on “വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍”