ഉത്തര്‍പ്രദേശില്‍ തൊഴില്‍മന്ത്രി രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശില്‍ തൊഴില്‍മന്ത്രി രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി എസ് പി വിട്ട് ബി ജെ പിയിലെത്തിയ സ്വാമിപ്രസാദ് മൗര്യയാണ് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് തീരുമാനം. 10 ശതമാനം സിറ്റിംഗ് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും സീറ്റ് നിഷേധിക്കാനുള്ള തീരുമാനം ബി ജെ പിക്കുണ്ടായിരുന്നു. സ്വാമിപ്രസാദ് മൗര്യയുടെ പേരും ഇതില്‍ പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്ന് ബി ജെ പി വൃത്തങ്ങള്‍ പറയുന്നു. ഏഴ് ഘട്ടമായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്നടക്കുന്നതെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

