വാളയാറില്‍ പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിലുമായി വൈപ്പിന്‍ സ്വദേശി പിടിയില്‍

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ വന്‍ ലഹരി വേട്ട. പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിലുമായി വൈപ്പിന്‍ സ്വദേശി എക്‌സൈസിന്റെ പിടിയില്‍. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. കോയമ്പത്തൂര്‍-ആലപ്പുഴ കെ എസ് ആര്‍ ടി സി ബസിലാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്.

കെ എസ് ആര്‍ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പൊലീസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കി. പ്രമോദ് ഒരു കണ്ണി മാത്രമാണെന്നും കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും എക്‌സൈസ് പറഞ്ഞു.

