17കാരിയെ പീഡിപ്പിച്ച് രഹസ്യ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍


മധ്യപ്രദേശ്: പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം. 17 കാരിയെ ബലാത്സംഗം ചെയ്തതിനും പിന്നീട് പീഡന ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനും 26കാരനായ യുവാവിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തു. യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസ്സുകാരി പരിചയപ്പെടുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിടെ അതിന്റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ഭീഷണിക്ക് വഴങ്ങി കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ 26കാരന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ ചിലരാണ് വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചത്. ഇതോടെ പിതാവ് പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനായുള്ള തിരച്ചിലിലാണ് പൊലീസുള്ളത്.


