പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണമെന്ന് നടന്‍ ബാബുരാജ്


പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണെമെന്ന് നടന്‍ ബാബുരാജ് ആവശ്യപ്പെട്ടു. താരസംഘടനയെ മാത്രം കുറ്റം പറയേണ്ടന്നും സംഘടനയ്ക്ക് പുറത്തുള്ള രാഷ്ടട്രീയ സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും വേണ്ട വിധം ആക്രമിക്കപ്പെട്ട് നടിയോട് സഹകരിച്ചോ എന്നും ബാബുരാജ് ചോദിച്ചു.

‘താര സംഘടന തീര്‍ച്ചയായും നടിക്കൊപ്പമാണ്. സംഘടനയുടെ പുറത്തും എല്ലാ ആളുകള്‍ക്കും ആ കുട്ടിയോട് നീതി നടപ്പാക്കാന്‍ പറ്റുന്നുണ്ടോ ഇതാണ് എന്റെ ചോദ്യം. ചില മാധ്യമങ്ങളൊഴിച്ച് എല്ലാ മാധ്യമങ്ങളും ആ കുട്ടിയോട് സഹകരിച്ചോ? അതുപോലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്ത് വരുന്ന കവയത്രികളുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്. ഇവരില്‍ ചിലരൊഴിച്ച് ബാക്കിയാരാണ് മുന്‍പന്തിയിലേക്ക് വന്നിരിക്കുന്നത്. ഈ കുട്ടി ആവശ്യപ്പെട്ടൊരു കാര്യമെന്താണ്. കോടതിയില്‍ ഒരു വനിത ജഡ്ജി വേണമെന്നാണ്. എതിര്‍ഭാഗം വക്കീലന്മാര്‍ തന്നെ കീറിമുറിക്കുന്ന സമയത്ത് ഒരു വനിത ജഡ്ജിയാണെങ്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വിചാരിച്ചുകാണും. പക്ഷേ ആ കോടതിയില്‍ നടന്നതെന്താണ്? ആ കുട്ടി ഒരുപക്ഷേ മനസ്സ് കൊണ്ട് ശപിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. അതാണ് കോടതിയിലുണ്ടായ അനുഭവം’ ബാബുരാജ് വ്യക്തമാക്കി.


