അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണംതട്ടിയ കേസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റിലായി. ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്. സിനിമ വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇയാളുടെ ഭീഷണി തുടര്‍ന്നതോടെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

