Naattuvaartha

News Portal Breaking News kerala, kozhikkode,

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്‍കിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്.

READ ALSO: നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറി

കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചു. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയത്. ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!