മദ്യപിച്ചെത്തിയ മകന്‍ അമ്മയെ തല്ലിചതച്ചു

ആലപ്പുഴ: മദ്യപിച്ചെത്തിയ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ചിത്. 70 വയസ്സുള്ള ശാരദയാണ് മര്‍ദ്ദനത്തിനിരയായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സുബോധിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളുടെ മൊഴിയെടുത്ത ശേഷമായിരിക്കും കേസില്‍ മറ്റു നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് സഹോദരന്‍ സുകുവാണ്.

READ ALSO: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

