‘കര്‍മ’; ധീരജിനെ അധിക്ഷേപിച്ച് ടിറ്റ്വറില്‍ പോസ്റ്റ് ഇട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ദേശീയ വക്താവ് ഷമ മുഹമ്മദ്

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ അപലപിക്കാതെ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. കര്‍മഫലം എന്നാണ് ധീരജ് കൊലപ്പെട്ട വാര്‍ത്തയ്ക്കൊപ്പം ഷമ ട്വീറ്റ് ചെയ്തത്. ഷമയുടെ പ്രതികരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. മനുഷ്യത്വമില്ലാത്ത പ്രതികരണം എന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായപ്രകടനം. സി പി ഐ എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.

Murder of Dheeraj Rajendran, a student of Govt Engineering College, Idukki & an SFI activist, is extremely sad & condemnable. Attempts to create riots in colleges will not be allowed. Police have been directed to bring Dheeraj’s killers before law: Kerala CM in a Facebook post pic.twitter.com/LDTfZeEZ50
— ANI (@ANI) January 10, 2022
ധീരജ് വധത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നത്. കേരളത്തില്‍ വ്യാപകമായ അക്രമം നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.

