NAATTUVAARTHA

NEWS PORTAL

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

കോയമ്പത്തൂര്‍: തോക്കും തിരകളുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം. കോയമ്പത്തൂര്‍ സെഷന്‍സ് കോടതിയാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടായ കെ എസ് ബി എ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചത്. പീളെ മേട് പോലീസ് സ്റ്റേഷന്‍ പരിധി വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

READ ALSO: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്ക് പിടികൂടി

വിമാന താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങളുടെ ബാഗില്‍ നിന്ന് പഴയ തോക്കും ഏഴ് തിരകളും കണ്ടെടുത്തത്. തുടര്‍ന്ന് ഒരാഴ്ചയായി പൊള്ളാച്ചി സബ് ജയിലില്‍ ആയിരുന്നു കെഎസ്ബിഎ തങ്ങള്‍.

 

1 thought on “കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!