കക്കയം വാല്‍വ് ഹൗസിനോട് ചേര്‍ന്ന് കടുവയുടെ സാന്നിധ്യം


കക്കയം: ടൗണില്‍ നിന്ന് 12 കിലോമിറ്റര്‍ അകലെ കെ എസ് ഇ ബിയുടെ കീഴിലുള്ള കക്കയത്തെ വാല്‍വ് ഹൗസിന്റെ ഗേറ്റിനടുത്ത് കടുവയുടെ സാന്നിധ്യം. ഇന്നലെ വൈകിട്ട് 4 മണിയോടെ വാല്‍വ് ഹൗസിലെ ജീവനക്കാരാണ് കടുവയെ നേരിട്ട് കണ്ടത്.

കുറെ നാളുകളായി കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചിരുന്നെങ്കിലും കടുവയെ കണ്ടതോടെ ജിവനക്കാരും മലയോര മേഖലയിലെ ആളുകളും ഭീതിയിലാണ്. വനം വകുപ്പ് ജനങ്ങളുടെ ആശങ്കക്ക് മാറ്റുന്നതിന് ജനവാസ മേഖലകളില്‍ ക്യാമറകള്‍ വെച്ച് നിരിക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.


