നടി കീര്‍ത്തി സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു

നടി കീര്‍ത്തി സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടും കൊവിഡ് ബാധിച്ചുവെന്നും ഇത് വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും കീര്‍ത്തി സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എല്ലാവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുരക്ഷിതരായി ഇരിക്കുകയും ചെയ്യുക. വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുക. ഗുരുതരമായ ലക്ഷണങ്ങള്‍ വരാതെ അത് നിങ്ങളെ സഹായിക്കുമെന്നും താരം പറഞ്ഞു. താനുമായി സമ്പര്‍ക്കമുള്ളവര്‍ കൊവിഡ് ടെസ്റ്റ് ചെയ്യാനും നടി അഭ്യര്‍ത്ഥിച്ചു.

