Naattuvaartha

News Portal Breaking News kerala, kozhikkode,

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തന്നെ തുടരും

കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തന്നെ തുടരും. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്, കെ എം സച്ചിന്‍ ദേവ് എം എല്‍ എ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി വസീഫ്, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് ദീപ തുടങ്ങി 15 പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങള്‍. അതേ സമയം 12 പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്നാം തവണയാണ് പി മോഹനനെത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സി പി എം നേതൃത്വം ആദ്യമായി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി മോഹനന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സി പി എമ്മിന് കോഴിക്കോട് വളര്‍ച്ച നേടാനായിട്ടുണ്ടെന്നാണ് പാര്‍ട്ടി ഒന്നടങ്കം വിലയിരുത്തുന്നത്. ജില്ലയില്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും എണ്ണം കൂടിയതിനൊപ്പം പാര്‍ട്ടിയിലെ അംഗ സംഖ്യയും കൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സിപിഎം. പ്രായാധിക്യമുള്ളവരെ ഒഴിവാക്കികൊണ്ട് യുവത്വത്തിന് പ്രാതിനിധ്യം നല്‍കികൊണ്ടുള്ള പുതിയ ജില്ലാ കമ്മിറ്റിയായിരിക്കും ഇത്തവണയുണ്ടാവുക.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!