സപ്ലൈകോ ക്രിസ്മസ്-പുതുവത്സര മേള: കോഴിക്കോട് മൂന്നു കോടിയുടെ വിറ്റുവരവ്

കോഴിക്കോട്: സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയില്‍ കോഴിക്കോട് ജില്ലയില്‍ 3,21,00,389 വിറ്റുവരവ്. സംസ്ഥാനത്ത് 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എം ഡി ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി അറിയിച്ചു. തിരുവനന്തപുരം – 7,87,00,176,-കൊല്ലം- 8,05,80,133, പത്തനംതിട്ട -2,93,36,276, കോട്ടയം – 7,09,64,640 , ഇടുക്കി – 2,49,91,391, ആലപ്പുഴ-4,40,14,617, എണാകുളം- 5,66,52,149, തൃശൂര്‍ -3,23,38,869,പാലക്കാട് -3,21,10 ,179, മലപ്പുറം – 1,44,03,335, വയനാട്-1,72,49,108, കണ്ണൂര്‍ – 5,42,78,262,കാസര്‍കോഡ്-2,06,85,585 രൂപ വീതവും ലഭിച്ചു.സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങള്‍ വാങ്ങി. സബ്‌സിഡി ഇനങ്ങളില്‍ മാത്രമായി ഏകദേശം പതിനായിരം ടണ്‍ ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങള്‍ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5,000 രൂപ സമ്മാനം നല്‍കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1,238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1,957 പേര്‍ പങ്കാളികളായതായും എം ഡി അറിയിച്ചു.

