പെരുവയല്‍ പഞ്ചായത്തില്‍ രണ്ട് റോഡുകളുടെ ഉദ്ഘാടനം എം എല്‍ എ നിര്‍വ്വഹിച്ചു

പെരുവയല്‍: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. മഞ്ഞൊടി ചെറുകുളത്തൂര്‍ ഈസ്റ്റ് കോളനി ചാലിപാടം റോഡ്, ചെറുകുളത്തൂര്‍ എസ് വളവ് കിഴക്കുംപാടം മഞ്ഞൊടി റോഡ് എന്നീ റോഡുകളാണ് നവീകരണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തത്. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വീതമാണ് ഈ റോഡുകള്‍ക്കായി അനുവദിച്ചിരുന്നത്.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി പി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജേഷ് കണ്ടങ്ങൂര്‍, കെ അംശുമതി, വി മോഹന്‍ദാസ് സംസാരിച്ചു. എം രാജു സ്വാഗതവും കെ മനു നന്ദിയും പറഞ്ഞു.

