പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച പൊയ്യ കക്കോട്ടിരി പിലാശേരി റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മന്നത്തൂര്‍ ധര്‍മ്മരത്‌നന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, എ പി ദേവദാസന്‍, ദിനേശന്‍ പാക്കത്ത്, ഇ പ്രമോദ് എന്നിവര്‍ സംസാരിച്ചു.

