NAATTUVAARTHA

NEWS PORTAL

തെന്നിന്ത്യന്‍ താരം റെബ മോണിക്ക ജോണ്‍ വിവാഹിതയായി

തെന്നിന്ത്യന്‍ താരം റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫ് ആണ് വരന്‍. ബാംഗ്ലൂരിലെ പള്ളിയില്‍ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം.

ഒരു വര്‍ഷം മുമ്പാണ് ജോയ്‌മോന്‍ തന്നോട് പ്രണയം പറഞ്ഞതെന്ന് റെബ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്‌മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ബാംഗ്ലൂര്‍ ലീല പാലസില്‍ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

മലയാളി ആണെങ്കിലും റെബ ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസന്‍ സിനിമ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയായിരുന്നു. നിവിന്‍ പോളി നായകനായ സിനിമ 2016ല്‍ ആണ് റിലീസ് ചെയ്തത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം വിനീത് ശ്രീനിവാസന്‍ ഒരുക്കിയത്. ചിപ്പി എന്ന നിവിന്റെ കാമുകിയുടെ വേഷമായിരുന്നു റെബ അവതരിപ്പിച്ചത്. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!