Naattuvaartha

News Portal Breaking News kerala, kozhikkode,

ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സഞ്ജിത്തിന്റെ കൊലപാതകം; ഗൂഢാലോചനയില്‍ പങ്കുള്ള പ്രതിക്ക് ജാമ്യം

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതിക്ക് പാലക്കാട് ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം നല്‍കി. വധക്കേസിലെ പ്രതി അബ്ദുള്‍ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എസ് ഡി പി ഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് പുന്നത്തല പുതുശേരി പറമ്പില്‍ അബ്ദുല്‍ ഹക്കീം(45). കഴിഞ്ഞ ആറാം തീയതിയാണ് ഇയാള്‍ അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 2 പേര്‍ ഇനിയും പിടിയിലാവാനുണ്ട്. ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബി ജെ പി ആരോപിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!