Naattuvaartha

News Portal Breaking News kerala, kozhikkode,

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: കിടങ്ങൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍(20) ആണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്ത് നിന്നാണ് പിടികൂടിയത്. കിടങ്ങൂര്‍ എസ് എച്ച് ഒ ബിജു കെ ആര്‍, എസ് ഐ കുര്യന്‍ മാത്യു, എ എസ് ഐ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!