എസ് എഫ് ഐ കേരളത്തിലെ ക്യാമ്പസില്‍ ഏതെങ്കിലും കെ എസ് യു പ്രവര്‍ത്തകനെ കൊന്നിട്ടുണ്ടോ? ചോദ്യവുമായി സച്ചിന്‍ ദേവ്

കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസില്‍ എസ് എഫ് ഐ യുടെ കൈകളാല്‍ ഏതെങ്കിലുമൊരു കെ എസ് യു പ്രവര്‍ത്തകന്‍ നാളിതുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി കെ എം സച്ചിന്‍ദേവ്. നാക്കും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാമെന്ന ധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പാടില്ലായെന്നും സച്ചിന്‍ ദേവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാക്കും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാമെന്ന ധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പാടില്ല. കെ എസ് യു, കോണ്‍ഗ്രസ്സ് നരാധമന്മാര്‍ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് സഖാവ് ധീരജിന്റ ചിത കത്തിയമരുന്നതിന് മുമ്പ് ഇരുപത്തിയൊന്ന് വയസ്സ് പ്രായം മാത്രമുള്ള ആ വിദ്യാര്‍ത്ഥിയെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം രാഷ്ട്രത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേരുന്നതായിരുന്നോ…?? ഭ്രാന്തിളകിയ കൂട്ടങ്ങളെപ്പോലെ കേരളത്തിലെ കോണ്‍ഗ്രസ്സ് കെ എസ് യു നേതാക്കള്‍ എന്തെല്ലാം അസംബന്ധമാണ് ചാനല്‍ മുറികള്‍ക്ക് അകത്തും പുറത്തും വിളിച്ചു പറയുന്നത്. കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സിനോടെങ്കിലും സത്യസന്ധത പുലര്‍ത്തിയാല്‍ നന്നായിരുന്നു. സ. ധീരജിന്റെ കൊലപാതകത്തെ തള്ളിപ്പറയാനോ അപലപിക്കാനോ ഉള്ള മര്യാദ പോലും മറന്നു പോയവരായി കേരളത്തിലെ കോണ്‍ഗ്രസ്സ് മാറിയോ…? എസ് എഫ് ഐയെ അക്രമിക്കാനും തകര്‍ക്കാനും ഇങ്ങയൊക്കെ പലതും പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സും കെ എസ് യുവും ഒരേ ഒരു ചോദ്യത്തിന് മാത്രം സത്യസന്ധമായി ഉത്തരം നല്‍കിയാല്‍ മതി. ആ ചോദ്യമിതാണ് കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസില്‍ എസ് എഫ് ഐ യുടെ കൈകളാല്‍ ഏതെങ്കിലുമൊരു കെ എസ് യു പ്രവര്‍ത്തകന്‍ നാളിതുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ…?
