മറ്റൊരാള്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് റിയാദില്‍ ജയിലിലായ പൂനൂര്‍ സ്വദേശി മോചിതനായി

റിയാദ്: സമൂഹമാധ്യമങ്ങളില്‍ മറ്റൊരാള്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് റിയാദില്‍ ജയിലിലായ പൂനൂര്‍ സ്വദേശി മോചിതനായി. വൈഫൈ ഉടമയായ പൂനൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് ജയിലില്‍ നിന്നും മോചിതനായത്. സാമൂഹിക പ്രവര്‍ത്തകരുടെയും കമ്പനിയുടെയും ഇടപെടലില്‍ നിരപരാധിത്വം തെളിയിച്ചതോടെ ഒന്നര വര്‍ഷത്തിനുശേഷം ലത്തീഫ് മോചിതനാകുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൂന്ന് തവണ കുട്ടികളുടെ അശ്ലീല ചിത്രം കൈമാറിയെന്നായിരുന്നു കേസ്. വ്യാജ ഐഡി ഉപയോഗിച്ചാണ് ചിത്രം സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നതെന്നും കണ്ടെത്തി. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായ ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കമ്പനി അധികൃതര്‍ അല്‍മനാര്‍ പൊലീസിലെത്തി വിശദീകരണം നല്‍കിയതോടെയാണ് മോചനം സാധ്യമായത്.

