ഗുണ്ടാ സംഘം വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി മര്‍ദിച്ചു

തിരുവനന്തപുരം: ഗുണ്ടാ സംഘം വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി മര്‍ദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മര്‍ദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തില്‍ മാലിക്ക് ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തില്‍ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ചത്.

