വെണ്ണക്കാട് സ്‌ക്കൂളിലെ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു


കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ 2020-21 ലെ പ്ലാന്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് വെണ്ണക്കാട് ജി എം യു പി സ്‌ക്കൂളില്‍ നിര്‍മിച്ച 11 ടോയ്‌ലറ്റുകളടങ്ങിയ ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റംസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ കെ എം സുഷിനി, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ അനില്‍ കുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി മൊയ്തീന്‍ കോയ, പി പി മൊയ്തീന്‍ കുട്ടി, ടി പി സൈനുല്‍ ആബിദ്, എ പി പ്രശോഭ്, കെ എം മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ കെ യു അഹമ്മദ് സ്വാഗതവും പി അബ്ദുല്‍ അലി നന്ദിയും പറഞ്ഞു.


