കിണറ്റില്‍ വീണ സ്ത്രീയെ നരിക്കുനി അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

എകരൂല്‍: കിണറ്റില്‍ വീണ സ്ത്രീയെ നരിക്കുനി അഗ്‌നിരക്ഷ സേന രക്ഷപ്പെടുത്തി. ഉണ്ണികുളം ഏഴുകുളം പടിഞ്ഞാറയില്‍മുക്ക് ചരപ്പറമ്പില്‍ സീത(51) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 80 അടിയോളം താഴ്ചയും വെള്ളവുമുള്ള കിണറിലാണ് സീത വീണത്.

കിണറ്റിലെ പടവില്‍ പിടിച്ചു നിന്ന സീതയെ നരിക്കുനിയില്‍ നിന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേന ഉദ്യോഗസ്ഥര്‍ റെസ്‌ക്യൂ നെറ്റില്‍ രക്ഷപ്പെടുത്തി ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ടി സനൂപ്, ഗണേശന്‍, അരുണ്‍, സജിത്ത് കുമാര്‍, റാഷിദ്, സത്യന്‍, അരുണ്‍ രാജ്, വിജയന്‍, രാംദാസ്, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

