എസ് എഫ് ഐ മുന്‍ ഏരിയ സെക്രട്ടറിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണം

തിരുവനന്തപുരം: പൂവച്ചലില്‍ എസ് എഫ് ഐയുടെ മുന്‍ ഏരിയ സെക്രട്ടറി ശ്രീവിശാഖിനെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ശ്രീവിശാഖിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീവിശാഖ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്ന സമയത്താണ് ജംഗ്ഷനില്‍ കാത്തു നിന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ മോന്റെ നേതൃത്വത്തില്‍ ഒരു സംഘം വാഹനം തടഞ്ഞു ആക്രമിച്ചത്. സംഭവത്തില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ് ബോധപൂര്‍വം ആക്രമണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും. തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന ഈ തീക്കളി അവസാനിപ്പിക്കുന്നതാണ് സുധാകര അനുയായികള്‍ക്ക് നല്ലതെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ആനാവൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

