അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു

മാട്ടൂല്‍: നോര്‍ത്ത് കക്കാടന്‍ചാലില്‍ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. മാട്ടൂല്‍ കക്കാടന്‍ചാലില്‍ കെ അബ്ദുള്‍ കരീം-മന്‍സൂറ ദമ്പതികളുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വീടിനുള്ളിലെ മേശയുടെ മുകളില്‍ വെച്ചിരുന്ന അക്വേറിയം പിടിച്ചുവലിച്ചപ്പോള്‍ മാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: റഹിയാന്‍, മര്‍വ.

