ബിരിയാണി ചലഞ്ചിന് കൈത്താങ്ങായി ദിയ ഗോള്‍ഡ് താമരശ്ശേരി


താമരശ്ശേരി: താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമഗ്രവികസനത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ദിയ ഗോള്‍ഡ് താമരശ്ശേരി നല്‍കുന്ന ഒരു ചാക്ക് അരിദിയ ഗോള്‍ഡ് ഡയറക്ടര്‍മാരായ ജറീഷ്, ഷൗക്കത്തലി എന്നിവരില്‍ നിന്നും മുന്‍ എം എല്‍ എ കാരാട്ട് റസാഖ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഫെസ്റ്റ് ചെയര്‍മാന്‍ പി എം അബ്ദുല്‍ മജീദ്, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കോരങ്ങാട്, പ്രധാനധ്യാപിക ജ്യോതി മാനോത്ത്, ലൈജു തോമസ്, ദിയ ഗോള്‍ഡ്മാനേജ്‌മെന്റ് പ്രതിനിധികളായ നൗഷാദ്, അനിമോന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.


