മൂന്നുവയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

മലപ്പുറം: തിരൂരില്‍ മൂന്നുവയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. കുട്ടിയെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ അര്‍മാനെയാണ് പാലക്കാട് നിന്നും പൊലീസ് പിടികൂടിയത്. തിരൂര്‍ ഇല്ലത്തുപാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് മരിച്ചത്. മര്‍ദനമേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. മരണവിവരമറിഞ്ഞതോടെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയത്.

READ ALSO: മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പശ്ചിമ ബംഗാള്‍ സ്വദേശിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ്. ഒരാഴ്ച മുമ്പാണ് കുടുംബം ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും തര്‍ക്കമുണ്ടായതായും പ്രദേശവാസികള്‍ പറയുന്നുണ്ട്. വൈകിട്ടോടെയാണ് കുഞ്ഞിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
