ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

ഇടുക്കി: പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി ഇടുക്കി കോടതിയിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ വേണ്ടിയാണ് പോലീസ് അപേക്ഷ നല്‍കിയത്. പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡയില്‍ ആവശ്യപ്പെട്ടത്.

