വലിയ പറമ്പ് ഫുട്‌ബോള്‍ കൂട്ടായ്മ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്‍കി

മുക്കം: വലിയപറമ്പിലെ ഫുട്‌ബോള്‍ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മിച്ചം വന്ന തുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി യുവാക്കള്‍ മാതൃകയായി. കണ്‍വീനര്‍ ജസീം തുക ഗ്രേസ് പാലിയേറ്റീവ് അംഗം സലീം മാസ്റ്റര്‍ കൈമാറി.
ചടങ്ങില്‍ അന്‍സാര്‍ മാസ്റ്റര്‍ കുയ്യില്‍, അനീസ്, റിഷാദ്, അക്ബര്‍ എടത്തില്‍, സഫീര്‍, സി കെ നസീം എന്നിവര്‍ പങ്കെടുത്തു.

