കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണ പരുക്കേറ്റ യാത്രക്കാരന്റെ ചികിത്സാ ചെലവ് കരാര്‍ കമ്പനി വഹിക്കണമെന്ന് ജില്ലാ കലക്ടര്‍

താമരശ്ശേരി: കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ് പരിക്കേറ്റ ബെക്ക് യാത്രക്കാരന്റെ ചികിത്സാ ചെലവ് കരാര്‍ കമ്പനിയായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു.

READ ALSO: കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു

ഉണ്ണികുളം എകരൂല്‍ കണ്ണാറകുഴിയില്‍ അബ്ദുല്‍ റസാഖിനാണ് പരുക്കേറ്റത്. സംസ്ഥാന പാതയില്‍ താമരശ്ശേരി വെഴുപ്പൂരില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഓമശ്ശേരി ഭാഗത്തുനിന്നും എകരൂലിലെ വീട്ടിലേക്ക് പോവുന്നതിനിടെ ബുള്ളറ്റ് കുഴിയില്‍ ചാടുകയായിരുന്നു.
