NAATTUVAARTHA

NEWS PORTAL

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം: കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍(40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. പ്രതി അസീസിയ മെഡിക്കല്‍ കോളജില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഷൈജു സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ കുട്ടികള്‍ക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് ശേഷം കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ അച്ഛനെയും അമ്മയെയും ബോധംകെട്ടുകിടക്കുന്നത് കണ്ടതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!