പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

എറണാകുളം: പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അന്‍സില്‍ സാജുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അന്‍സിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

